Saturday 29 September 2012

തിലകൻ എന്ന അഹങ്കാരി

ഒരാൾ എന്ത് കാര്യം ചെയ്താലും, അല്ലെങ്കിൽ പറഞ്ഞാലും അത് ഏത് മേഘലയിൽ ആണെങ്കിലും അത് ഉത്തമ ബോധ്യത്തോടെയും ഏറ്റവും നല്ല രീതിയിലും ചെയ്തു കഴിയുമ്പോൾ അയാൾക്ക് ആ പ്രവർത്തിയോടെ ഒരു വലിയ ആത്മ വിശ്വാസം ഉണ്ടാകുന്നു. അയാൾക്ക് മറ്റ് മോഹങ്ങളൊന്നുമില്ലെങ്കിൽ അയാൾ മറ്റുള്ളവരുടെ മുൻപിൽ തല കുനിക്കില്ല.  ആ ആത്മ വിശ്വാസത്തിൽ തുടരുന്ന അയാൾക്ക് മുൻപിൽ മറ്റുള്ളവർക്ക് അയാളോട് തോന്നുന്ന  വികാരമാണ് അവരെ അഹങ്കാരി എന്ന് വിളിക്കാൻ പ്രേരിപ്പിക്കുന്നത്. താൻ ചെയ്യുന്നതിൽ കവിഞ്ഞൊന്നും ചെയ്യാനാകാത്തവരുടെ മുൻപിൽ ആത്മവിശ്വാസത്തോടെ തലയുയർത്തി നടന്ന തിലകൻ ആ വിശ്വാസം നഷ്ടപ്പെടുത്താതെ തന്നെ ഈ ലോകത്ത് നിന്ന് യാത്രയായി. ആ ആത്മ വിശ്വാസത്തെ അഹങ്കാരം എന്ന് വിളിക്കാമെങ്കിൽ അതുള്ളവരെ അമാനുഷർ എന്നേ ഞാൻ വിളിക്കൂ. ആ അഹങ്കാരത്തിന്റെ ഒരംശം എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ ആശിക്കുന്നു. സ്വന്തം വ്യക്തിത്വം മറ്റുള്ളവരുടെ മുൻപിൽ അടിയറവച്ച്, അവരെ പ്രീണിപ്പിക്കുന്നവർക്ക് പല പല പദവികളും കിട്ടും. അവർ ലഫ്റ്റനന്റും പദ്മശ്രീയും ഡോക്ടറും ഒക്കെ ആകും. അവർക്ക് ഒത്തിരി ഫാൻസുകാരും കാണും

Wednesday 11 April 2012

സല്ലാപം ഇന്‍ ഗ്ലാസ്ഗോ

പ്രിയമുള്ള സല്ലാപംഗങ്ങളെ,
എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് വ്യത്യസ്തങ്ങളായ അനുഭൂതികൾ അംഗങ്ങൾക്ക് സമ്മാനിച്ച് വർദ്ധിത ശക്തിയോടെ
കുതിക്കുന്ന അങ്കമാലി സല്ലാപത്തിന്റെ നാലാം സംഗമം വെള്ളിയാഴ്ച്ച ആരംഭിക്കുകയാണല്ലോ. ഈ സംഗമം ഒരു ഉത്സവമാക്കി മാറ്റുവാൻ എല്ലാവരും ഏക മനസ്സോടെ മുന്നിട്ടിറങ്ങിയിരിക്കുന്നു എന്നത് ഏറെ സന്തോഷകരം തന്നെ. യൂ.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അംഗങ്ങൾ ഇന്നലെ മുതൽ (ചൊവ്വാഴ്ച്ച) ഗ്ലാസ്ഗോയിൽ എത്തിക്കഴിഞ്ഞു എന്നത് എത്ര ആവേശത്തോടെയാണ് നമ്മൾ ഇതിനെ കാണുന്നത് എന്നതിന് ഉത്തമ ഉദാഹരണം തന്നെ. കാലാവസ്ഥ എന്തു തന്നെയായാലും സല്ലാപച്ചൂടിന് യാതൊരു കുറവുമുണ്ടാകില്ലാ എന്ന് തന്നെയാണ് അന്വേഷണങ്ങളുടെ ബാഹുല്യത്തിൽ നിന്നും മനസ്സിലാകുന്നത്. ഇപ്പോഴത്തെ നിലയനുസരിച്ച് 300ൽ പരം അംഗങ്ങൾ അങ്കമാലിക്കാരുടെ ഈ ദേശീയോത്സവത്തിനെത്തുമെന്നുറപ്പ്. ഈ ഉത്സവത്തിന്റെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി അംഗങ്ങൾ മുകളിൽ ചിത്രങ്ങളിൽ കാണുന്ന വ്സ്തുക്കൾ നിങ്ങളുടെ കാർ ബൂട്ടിൽ എടുത്ത് വയ്ക്കാൻ മറക്കരുത്. ചുരുങ്ങിയത് ഒരു ചോപ് ബോർഡ്, കത്തി, ഒരു ചരുവം, ഏപ്രൺ എന്നിവ നിങ്ങളുടെ ഉപയോഗത്തിനായി കരുതുക. അങ്ങിനെ ഏവരും ഈ സല്ലാപത്തിനൊരുക്കുന്ന സദ്യയിൽ പങ്കാളികളാവുക. കറിക്കരിഞ്ഞും, ചോറ് വച്ചും കാപ്പിയനത്തിയും കൊച്ചുവർത്തമാനം പറഞ്ഞും ഈ സദ്യയൊരുക്കുമ്പോൾ നാം വർഷങ്ങൾക്ക് മുൻപുള്ള ഒരു വിവാഹത്തലേന്നിന്റെ അത്താഴ ഊട്ടിന്റെ സ്മരണകളിൽ എത്തിച്ചേരുമെന്നത് നിശ്ചയം. ഇനി നമുക്ക് ഗ്ലാസ്ഗോയിൽ കാണാം. ചലോ ചലോ.. ഗ്ലാസ്ഗോ… “സല്ലാപം ഒരു സൌഹൃദ സംഗമം”

സല്ലാപം 2012

നാടൻ സദ്യയൊരുക്കാൻ അങ്കമാലിക്കാർ!
സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ ഈ മാസം 13,14,15 തീയതികളിലായി നടക്കുന്ന അങ്കമാലി
സല്ലാപത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി കോ ഓർഡിനേറ്റർ ശ്രീ. ഷൈജൻ ജോസഫ്
അറിയിച്ചു. 13നു വിവിധ ഹോട്ടലുകളിലായി റൂമുകൾ ബുക്ക് ചെയ്തിട്ടുള്ളവ്ർ ചെക്-ഇൻ ചെയ്ത
ശേഷം വൈകിട്ട് നാലുമണിയോടെ സല്ലാപം നാടക്കുന്ന “സല്ലാപ നഗർ”ൽ (ഡംബാർട്ടൻ ബറ ഹാൾ, 17 CASTLE STREET, G82 1JY) എത്തിച്ചേരുന്നു. രെജിസ്ടേഷനും ചായക്കും ശേഷം ഗ്ഗ്ലാസ്ഗോയിലെ വിനോദ കേന്ദ്രമായ “എക്സ്കേപ്”ൽ എത്തുന്ന സല്ലാപാംഗങ്ങൾ വിനോദത്തിനു ശേഷം രാത്രി 9 മണിയോടെ തിരിച്ച് ഹാളിലെത്തുന്നു. ഭക്ഷണത്തിനും ചർച്ചകൾക്കും ശേഷം 11മണിയോടെ താമസ സ്ഥലത്തേക്ക് മടങ്ങുന്നു. പിറ്റേന്ന് 10.30നു ഗ്ലാസ്ഗോ ലോക്ലോമണ്ട് തടാകത്തിലൂടെയുള്ള ഒരു മണിക്കൂർ നീളുന്ന ബോട്ടിംഗ്, മറ്റ് സൈറ്റ് സീയിംഗ് എന്നിവക്ക് ശേഷം 3 മണിയോടെ തിരിച്ച് ഹാളിലെത്തുന്നു. പിന്നീട് നാട്ടിലെ അന്യം നിന്നുപോയ നാടൻ വിവാഹ സദ്യയെ അനുസ്മരിപ്പിക്കുന്ന നാടൻ സദ്യയൊരുക്കൽ. സല്ലാപാംഗങ്ങൾ ഏവരും ചേർന്നൊരുക്കുന്ന ഈ സദ്യയിൽ വിവിധ നാടൻ കറികൾക്കൊപ്പം അങ്കമാലിയുടെ സ്പെഷ്യൽ മീനും മാങ്ങയും കറി ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 7 മണിയോടെ സല്ലാപത്തിന്റെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നു. രാത്രി ഏറേ വൈകി അവസാനിക്കുന്ന സല്ലാപത്തിൻൽ നിരവധി കലാപരിപാടികൾക്കൊപ്പം വിവിധ തരം ഗെയിംസുകളും ഉണ്ടായിരിക്കും. വീണ്ടും ഞായറാഴ്ച്ചത്തെ സൈറ്റ് സീയിംഗിന് ശേഷം ഏവരും മടങ്ങുന്നു. തികച്ചും ഗൃഹാതുരത്വമുണർത്തുന്ന സല്ലാപം എന്തു കൊണ്ടും മറ്റ് സംഗമങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരനുഭൂതി ഉണർത്തും എന്നുറപ്പ്. രണ്ട് ദിവസത്തെ സല്ലാപത്തിനെത്തുന്ന ഒരു കുടുംബത്തിന് 30 പൌണ്ടും ശനിയാഴ്ച്ച മാത്രം എത്തുന്ന ഒരു കുടുംബത്തിന് 20 പൌണ്ടും ആയിരിക്കും രജിസ്ടേഷൻ ഫീസ്. സല്ലാപത്തിനെത്തുവാൻ വൈകി തീരുമാനമെടുത്തിട്ടുള്ളവർ എത്രയും പെട്ടന്ന് തന്നെ ശ്രീ.ഷൈജൻ ജോസഫിനെ 07846509348 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.sallapam.co.uk എന്ന സൈറ്റ് സന്ദർശിക്കുക.

Monday 9 April 2012

Thursday 31 December 2009

നവവത്സരാശംസകൾ.....

എല്ലാ സല്ലാപാംഗങ്ങൾക്കും അങ്കമാലി സല്ലാപത്തിന്റെ പുതുവത്സരാശംസകൾ

Thursday 24 December 2009

ക്രിസ്തുമസ്സ് ആശംസകൾ..

“നീയല്ലോ സ്രുഷ്ടിയും സ്രുഷ്ടാ-
വായതും സ്രുഷ്ടിജാലവും
നീയല്ലോ ദൈവമേ സ്രുഷ്ടി-
ക്കുള്ള സാമഗ്രിയായതും“….(ശ്രീ.നാരായണ ഗുരു)
എല്ലാർക്കും നന്മ നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ..

Tuesday 1 September 2009

തിരുവോണാശംസകൾ

കുട്ടിയും കിഴവനു,മാഡ്യനും ദരിദ്രനും
വിഡ്ഡിയും വിരുതനും, വിപ്രനും പറയനും
സർവരുമൊരേമട്ടിൽ സ്വാദ്വന്നസദ്വസ്ത്രാദി
സംത്രുപ്തമായിട്ടെന്നു സാഹ്ലാദം വിഹരിക്കും
അന്നല്ലേ, നമുക്കോണം (വള്ളത്തോൾ).